---
title: "അനധികൃത ചെങ്കൽ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളിൽ മിന്നൽ പരിശോധന, 2 ലക്ഷത്തിലധികം പിഴ"
english_title: "Illegal Laterite Mining Crackdown in Kannur: Over Rs 2 Lakh Fine Collected in Vellora, Panappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374786/kannur-illegal-laterite-mining-raid-fine-2026`"
published_at: "2026-07-27T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66a2064d14c_1000195768.jpg"
keywords: ["Kannur", "Vellora", "Panappuzha", "Illegal Mining", "Laterite", "KSEB"]
---

# അനധികൃത ചെങ്കൽ ഖനനം: വെള്ളോറ, പാണപ്പുഴ വില്ലേജുകളിൽ മിന്നൽ പരിശോധന, 2 ലക്ഷത്തിലധികം പിഴ

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ വിവിധ വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന. വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ നടത്തിയ പരിശോധനയിൽ 2 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.

## Article Content

**കണ്ണൂർ**: ജില്ലയിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ വിവിധ വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന. വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ നടത്തിയ പരിശോധനയിൽ 2 ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.

വെള്ളോറ, പാണപ്പുഴ വില്ലേജുകളിലെ കോയിപ്ര, ബക്കളംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെർമിറ്റുകളില്ലാതെ വലിയ തോതിൽ ചെങ്കൽ ഖനവും കടത്തും നടക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയത്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. വിനോദ് കുമാറിന്റെ ഏകോപനത്തിലായിരുന്നു പരിശോധന.

*പരിശോധനയുടെ വിശദാംശങ്ങൾ*

1. *മോട്ടോർ വാഹന വകുപ്പ്*: അമിതഭാരം കയറ്റിയ 5 ചരക്ക് വാഹനങ്ങൾ തടഞ്ഞു. 95,750 രൂപ പിഴ ഈടാക്കി.

2. *മൈനിങ് ആൻഡ് ജിയോളജി വകുപ്പ്*: പെർമിറ്റോ പാസോ ഇല്ലാതെ ചെങ്കൽ കടത്തിയ 6 വാഹനങ്ങൾ പിടികൂടി. 1,10,000 രൂപ പിഴ ഈടാക്കി.

പത്തോളം ചരക്ക് വാഹനങ്ങളാണ് സംഘം വിശദമായി പരിശോധിച്ചത്.

*പരിശോധനാ സംഘം*

ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ പ്രദീപൻ എം, വെള്ളോറ വില്ലേജ് ഓഫീസർ പത്മനാഭൻ ബി, പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ്.ഐ ചന്ദ്രൻ ടി.വി, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീകുമാർ, AMVIമാരായ സുധീഷ് എം.ജി, സബിൻ കെ, അഖിലേഷ് കെ. ബാലൻ, നികേത് വി.വി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374786/kannur-illegal-laterite-mining-raid-fine-2026`)